മ്യൂണിക്കിലെ ജൂത മ്യൂസിയം ലക്ഷ്യമിട്ടു; ദുരന്തം ഒഴിവാക്കി ജര്‍മ്മന്‍ പോലീസ്
കടുത്ത ജൂതവിരോധം പുലര്‍ത്തിയിരുന്ന ഈ കൗമാരക്കാരന്‍ മൂന്ന് മാസം മുമ്പ് മ്യൂണിക്കിലെ ജൂത മ്യൂസിയത്തിന് നേരെ വലിയൊരു ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ജര്‍മ്മന്‍ അന്വേഷണ ഏജന്‍സികളുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെ ഈ ആക്രമണ പദ്ധതി തകര്‍ക്കാനും വന്‍ ദുരന്തം ഒഴിവാക്കാനും സാധിച്ചു. തുടര്‍ന്ന് സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ജര്‍മ്മന്‍ അധികൃതര്‍ ഇയാളെ സെര്‍ബിയയിലേക്ക് നാടുകടത്തുകയായിരുന്നു.
സെര്‍ബിയന്‍ ഗ്രാമത്തില്‍ നിന്ന് ബെല്‍ഗ്രേഡിലേക്ക്
ജര്‍മ്മനിയില്‍ നിന്ന് നാടുകടത്തപ്പെട്ട ശേഷം സെര്‍ബിയയിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു ഈ പതിനെട്ടുകാരന്‍ താമസിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ അവിടെനിന്ന് അപ്രത്യക്ഷനായ ഇയാള്‍, പിന്നീട് ബെല്‍ഗ്രേഡിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. എംബസിക്ക് മുന്നില്‍ ആക്രമണത്തിന് മുതിര്‍ന്ന ഇയാളെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇയാളുടെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും ആക്രമണ പദ്ധതികളെക്കുറിച്ചും സുരക്ഷാ ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Comments: